വിവാഹവും വിവാഹ മോചനവും സിനിമാ ലോകത്ത് ഇപ്പോള്‍ സാധാരണമായി മാറുകയാണ്. നല്ല നിലയില്‍ കഴിയുകയാണെന്ന് ആരാധകര്‍ ചിന്തിക്കുന്ന പല താര കുടുംബങ്ങളും വിവാഹ മോചനം നേടുമ്പോള്‍ സിനിമാ ലോകം തന്നെ ഞെട്ടുന്നു. ആരാധകര്‍ ഏറെ സ്‌നേഹിച്ച ദമ്പതികളായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. എന്നാല്‍ ആരാധകരെ ഒരു പോലെ സങ്കടത്തിലാക്കി ഇരുവരും വേര്‍പിരിഞ്ഞു. വേര്‍പിരിയലിന്റെ കാരണം എന്തായിരുന്നു എന്ന് ഇരുവരും പുറത്തു പറഞ്ഞതുമില്ല.
ആഡംബരജീവിതം മൂലമാണ് ബന്ധം വേര്‍പിരിഞ്ഞത് എന്ന ആരോപണമായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ അത് നിഷേധിച്ചുകൊണ്ട് മാസങ്ങളുടെ മൗനത്തിനു ശേഷം ആഞ്ജലീന ആ സത്യം വെളിപ്പെടുത്തുന്നു. കുട്ടികളോട് ബ്രാഡ് പിറ്റ് മോശമായി പെരുമാറി എന്നതായിരുന്നു പ്രധാന ആരോപണം. വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആഞ്ജലീന ഇതിനെക്കുറിച്ച് പറയുന്നു.
Post Your Comments