
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മോഹന്‍ലാല്‍ എന്ന നടനെ സ്നേഹിക്കുന്ന ഒട്ടേറെ പ്രമുഖരുണ്ട്. മോഹന്‍ലാലിന്റെ അഭിനയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് അവരില്‍ പലരും. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും മോഹന്‍ലാലിനോടുള്ള ആരാധന മറച്ചുവയ്ക്കുന്നില്ല. തന്നെ ഏറെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ ചിത്രമാണ് തന്മാത്രയെന്നും മോഹന്‍ലാല്‍ സാറിന്റെ അഭിനയം അത്രയ്ക്ക് മനോഹരമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ വിജയ് സേതുപതി വ്യക്തമാക്കി.
തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ വരുന്ന ഒരു സന്ദര്‍ഭമുണ്ട്. ഈ അവസരത്തില്‍ അടിവസ്ത്രം മാത്രം ധരിച്ചു ഓഫീസ് റൂമിലേക്ക് വരുന്ന മോഹന്‍ലാലിന്റെ പ്രകടനം അവിശ്വസനീയവും അസാധ്യവുമാണെന്ന് വിലയിരുത്തുകയാണ് വിജയ് സേതുപതി.
Post Your Comments