CinemaGeneralIndian CinemaNEWSTollywoodWOODs

നടി മുമൈദ് ഖാനെ ചോദ്യം ചെയ്തു

 

ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 15 തെലുങ്ക് സിനിമാ താരങ്ങള്‍ക്കെതിരെ എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കിയ സംഭവത്തില്‍ ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായി. മദ്യപാനവും പുകവലിയും ശീലമാണെന്നും എന്നാല്‍ താന്‍ ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്നും മുമൈത്ത് ഖാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറെന്നും മുമൈത്ത് ഖാന്‍ വ്യക്തമാക്കി.

നടി ചാര്‍മി, പുരി ജഗന്നാഥ്, രവി തേജ, സുബ്രാം രാജു, ഗായിക ഗീത മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ് തുടങ്ങിയവര്‍ക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചത്. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസിന്റെ പിടിയിലായ ഒരാളില്‍നിന്നാണ് തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍നിന്നു എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button