മലയാള സിനിമയിലെ ആദ്യത്തെ റിയല്‍ ആക്ഷന്‍ ഹീറോ ‘ജയന്‍’ ഓര്‍മ്മയായിട്ട് കാലങ്ങളായി. എന്നിരുന്നാലും ജയന്റെ മരണവും ചര്‍ച്ചയും ഇന്നും അവസാനിക്കാതെ ആരാധകര്‍ക്കിടയില്‍ നില്‍ക്കുന്നു. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. ഈ അപകട മരണത്തെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകള്‍ പരന്നിരുന്നു. ജയനെതിരെ മലയാള സിനിമയില്‍ നടന്ന ഗൂഢാലോചനയായിരുന്നു ആ അപകടം എന്ന് വരെ പലരും പറഞ്ഞു. കൂടാതെ അക്കാലത്തെ പല പ്രമുഖ താരങ്ങള്‍ക്ക് നേരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംവിധായകന്‍ പിഎന്‍ സുന്ദരത്തിന്റെ സഹായിയായി കോളിളക്കത്തില്‍ പ്രവര്‍ത്തിച്ച, പീന്നീട് സംവിധായകനായി പേരെടുത്ത സോമന്‍ അമ്പാട്ട് ഇന്നും ആ ഞെട്ടലില്‍ നിന്ന് മുക്തനല്ല. ജയന്റെ മരണത്തില്‍ കൂടുതല്‍ വിമര്ശനം ഉയര്‍ന്നുവന്നത് ബാലന്‍ കെ നായരുടെ പേരിലായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നുവരെ പലരും പറഞ്ഞു. എന്നാല്‍ ഇതിലൊന്നും ഒരു കഴമ്പുമില്ലെന്ന് സംവിധായകന്‍ സോമന്‍ അമ്പാട്ട് പറയുന്നു. ”ബാലന്‍ കെ നായര്‍ അങ്ങനെ ചെയ്യില്ല. വളരെ നല്ല വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന് ജയനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജയനോട് ആര്‍ക്കും വൈരാഗ്യം തോന്നില്ല”യെന്നും ഒരു സ്വകാര്യ റേഡിയോ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു
Post Your Comments