CinemaGeneralKollywoodNEWS

എന്‍റെ ചിത്രം കണ്ടു അവള്‍ എഴുന്നേറ്റുപോയിട്ടുണ്ട്; ഭാര്യയെക്കുറിച്ച് ഉദയനിധി സ്റ്റാലിന്‍

മുഖ്യധാര സിനിമകളിലെ ശ്രദ്ധേയ താരമാണ് തമിഴ് നടന്‍ ഉദയനിധി സ്റ്റാലിന്‍. തന്‍റെ ചില സിനിമകള്‍ കാണുമ്പോള്‍ ഭാര്യ പകുതിയാകുമ്പോള്‍ എഴുന്നേറ്റു പോയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഉദയനിധി സ്റ്റാലിന്‍. ഭാര്യയും സംവിധായികയുമായ കൃതികയാണ് ഉദയനിധിയുടെ ഭാര്യ.

“എന്‍റെ സിനിമകളില്‍ കൃതിക ഇടപെടാറില്ല. ഞാന്‍ തിരിച്ചും അത് പോലെയാണ്. സിനിമ ഇഷ്ടപ്പെട്ടാല്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും. എന്‍റെ ചില സിനിമകള്‍ കണ്ടു അവള്‍ പകുതിയായപ്പോള്‍ എഴുന്നേറ്റു പോയിട്ടുണ്ട്.അത് ഏതു ചിത്രമാണെന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. പ്രേക്ഷകര്‍ ഊഹിച്ചോളൂ. അത്തരം സിനിമകള്‍ ചെയ്തതിനു കൃതിക എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.”-ഉദയനിധി സ്റ്റാലിന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നായകനായി അഭിനയിക്കുന്നത് ഉദയനിധിയാണ്‌. പ്രിയദര്‍ശനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button