CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പൃഥ്വിരാജ്- മംമ്ത മോഹന്‍ദാസ് ചിത്രത്തിന്‍റെ പേരുമാറ്റി!!

മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരമാണ് പൃഥ്വിരാജ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരം ഇപ്പോള്‍ നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കിലാണ്.

ചിത്രത്തിന് ഡെട്രോയിറ്റ് ക്രോസിംഗ് എന്നാണു ആദ്യം നല്‍കിയ പേര്. എന്നാല്‍ ആ പേരുമാറ്റി എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. ‘രണം’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. എന്നാല്‍ പേര് പൂര്‍ണ്ണമായും തീരുമാനമായിട്ടില്ല. ചിത്രത്തിന് വ്യൂഹം എന്ന പേരും പരിഗണിക്കുന്നുണ്ട്. വ്യൂഹ മെന്ന പേരിനേക്കാള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് രണമെന്ന പേരിനോടാണ് താല്പര്യമെന്നും സൂചനയുണ്ട്.

യെസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് പൃഥ്വിരാജിന്റെ നായിക. പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ജനപ്രിയ ചിത്രം സെല്ലുലോയ്ഡിന് ശേഷം പൃഥ്വിരാജും മംമ്താ മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button