CinemaKollywoodNEWS

മക്കള്‍ക്ക് പിന്തുണയുമായി മധുബാല; മണിരത്നത്തെ വിളിക്കാനാണ് ആഗ്രഹം

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന നായിക മുഖമായിരുന്നു നടി മധുബാല. താര പുത്രന്‍മാരും, താരപുത്രിമാരും സിനിമയില്‍ സജീവമാകുന്നതോടെ തന്‍റെ മക്കളെക്കുറിച്ചും മധുബാലയ്ക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. തന്‍റെ മക്കളെ നായികയാക്കാന്‍ വേണമെങ്കില്‍ മണിരത്നത്തെ വിളിക്കുമെന്നായിരുന്നു മധുബാല വ്യക്തമാക്കിയത്. അവര്‍ക്ക് വേണ്ടി സിനിമയുടെ വാതില്‍ തുറന്നുകൊടുക്കാന്‍ തനിക്കു കഴിയും. പിന്നീടു കഴിവ് തെളിയിക്കേണ്ടത് അവരാണ് മധുബാല ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

മക്കളായ അമയേയും, കിയയും വിദ്യാര്‍ഥികളാണ്.അമേയയ്ക്ക് സിനിമാ മോഹമുണ്ട്. ഇപ്പോള്‍ അവളോട്‌ വിദ്യാഭാസത്തില്‍ മാത്രം ശ്രദ്ധിക്കാനാണ് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനു ശേഷം അവളെ എനിക്ക് സഹായിക്കാന്‍ സാധിക്കും. മധുബാല പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button