തമിഴകത്തുമാത്രമല്ല മലയാളികള്‍ക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് ഖുശ്ബു. ട്വിറ്റിനോട് വിടപറയാന്‍ ഒരുങ്ങുകയാണ് താരം. നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്റര്‍ ആസക്തിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഖുശ്ബു പറയുന്നു.
കുറച്ചുസമയത്തേക്ക് ട്വിറ്ററില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വായന പുനരാരംഭിക്കാന്‍ വേണ്ടിയിട്ട് കൂടിയാണ് ഈ തീരുമാനമെന്നും അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയുടെ ഈ പ്ലാറ്റ് ഫോം ഒരു ആസക്തി പോലെയാണ്. അതില്‍ തളച്ചിടപ്പെടുന്നു. വൈകാതെ തിരിച്ചെത്തുമെന്നും താരം പറയുന്നു. സ്നേഹത്തിനും കരുതലിനും ആദരവിനും നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ് തന്‍റെ ശക്തിയെന്നും അത് തുടരുമെന്ന് കരുതുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഖുശ്ബു തന്‍്റെ ട്വിറ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments