ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായ വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റന്‍. സംവിധായകന്‍ സിദ്ധിക്കിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പ്രജീഷ് സെന്‍ ആണ് ഇതിഹാസ താരത്തിന്റെ കഥ സ്ക്രീനില്‍ പറയാന്‍ ഒരുങ്ങുന്നത്. ജയസൂര്യയാണ് സത്യനായി ക്യാമറയ്ക്ക് മുന്നിലെത്തുക.
വിപി സത്യനെക്കുറിച്ച് മാതൃഭൂമിയ്ക്ക് നല്കി്യ അഭിമുഖത്തില്‍ ജയസൂര്യ പങ്കുവയ്ക്കുന്നതിങ്ങനെ
വി പി സത്യനെന്ന ഇതിഹാസ താരമായി മാറാന്‍ മാനസികമായും ശാരീരികവുമായും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തി. വി.പി സത്യന്‍റെ സുഹൃത്തുക്കളിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും, ഭാര്യയിൽ നിന്നുമെല്ലാമാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. സത്യൻ എന്ന വ്യക്തിയോട് എല്ലാവർക്കും കടുത്ത ആദരവും, ആരാധനയുമാണ്, അടുത്തറിയുന്നവർക്ക് സത്യൻ ഒരു നൊമ്പരമാണ്. ജയസൂര്യ പറയുന്നു.
വി പി സത്യന്‍റെ കളിയുടെ വീഡിയോയും മറ്റും ലഭ്യമല്ലാത്തത് വലിയ പ്രശ്നമായിരുന്നുവെന്നും ജയസൂര്യ വ്യക്തമാക്കുന്നു. ആദ്ദേഹത്തിന്റെ നടപ്പും കളിശൈലിയെക്കുറിച്ചുമൊക്കെ സുഹൃത്തുക്കളോട് ചോദിച്ചാണ് മനസ്സിലാക്കിയതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments