CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ജീവിതത്തില്‍ മാത്രമല്ല സിനിമയിലും വന്ന മാറ്റത്തെക്കുറിച്ച് ഉര്‍വശി

 

വിവാദങ്ങള്‍ പിന്തുടര്‍ന്ന നടി ഉര്‍വശി തന്‍റെ ജീവിതം കുഞ്ഞുണ്ടായതോടെ ആകെ മാറിമറഞ്ഞെന്ന് പറയുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞുണ്ടാകുന്ന സന്തോഷം മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ സാധിക്കാത്തതാണെന്നും ഇപ്പോള്‍ മകന്റെ വളര്‍ച്ച ആസ്വദിക്കുകയാണെന്നും ഉര്‍വശി പറയുന്നു.

എന്റെ ജീവിതത്തില്‍ മാത്രമല്ല തിരഞ്ഞെടുക്കുന്ന സിനിമയില്‍ വരെ മാറ്റം വന്നു. ഒരു സിനിമയുടെ തിരക്കഥ ആലോചിക്കുമ്പോള്‍ തൊട്ട് അതിന്റെ ഭാഗമാകാന്‍ കഴിയുന്നുണ്ട്. അത്തരം സിനിമകളിലാണ് കൂടുതല്‍ അഭിനയിക്കുന്നത്. എല്ലാ പിന്തുണയും കിട്ടുന്ന രീതിയിലുള്ള ഒരു കുടുംബജീവിതവും ഇപ്പോള്‍ കിട്ടിയെന്നും ഉര്‍വശി പറയുന്നു. സിനിമയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഡിമാന്‍ഡുള്ളപ്പോള്‍ നല്ല പ്രതിഫലം കിട്ടും. അവസരങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന തുകയിലും കുറവുണ്ടാകും. ഇപ്പോള്‍ എനിക്കുള്ള അവസരങ്ങള്‍ എത്ര നാള്‍ ഉണ്ടാകുമെന്ന് അറിയില്ല. സിനിമയിലായതുകൊണ്ട് തന്നെ ഒന്നും പ്രവചിക്കാനാവില്ലെന്നും ഉര്‍വശി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസുതുറക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button