തമിഴകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായി മാറുകയും വാദപ്രതിവാദങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ ഒരു രാഷ്ടീയ പ്രവേശം കൂടി വാര്‍ത്തയാകുന്നു. നടന് കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുന്നോയെന്നതാണ് പുതിയ ചര്‍ച്ച. ട്വിറ്ററില്‍ ചൊവ്വാഴ്ച രാത്രി കമല്‍ കുറിച്ച 11 വരി കവിതയാണ് ഈ ചോദ്യമുയര്‍ത്തുന്നത്.
തമിഴകത്ത് നിലവിലുള്ള നേതൃത്വ പ്രതിസന്ധിയുടെ പരിസരത്തില്‍ കമലിന്റെ കവിത വന്‍ രാഷ്ട്രീയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. മുതല്‍വര്‍ എന്ന വാക്ക് കവിതയില്‍ കമല്‍ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. ” ഞാന്‍ തീരുമാനിച്ചാല്‍ ഞാന്‍ മുതല്‍വരാവും. ” എന്നാണ് കമല്‍ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ വിളംബരമാണ് എന്ന മട്ടിലാണ് വ്യാഖ്യാനങ്ങള്‍ കത്തിപ്പടരുന്നത്.
Post Your Comments