മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ സംവിധായകനാണ് ദിലീഷ് പോത്തന്‍. മലയാള സിനിമയിലെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച ദിലീഷ് പോത്തന്‍ വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് പറയുന്നു. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ദിലീഷ് ഇത് പറയുന്നത്.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ…
”സംഘടന ആവശ്യമാണ്. മനുഷ്യരുടെ കൂട്ടായ്മ ആവശ്യമാണ്. അത് പരസ്പരം വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലായിരിക്കണം. വളരാന്‍ വേണ്ടി തന്നെയായിരിക്കണം. പേടിയോടെ കാണേണ്ട ഒന്നായി അത് മാറരുത്. വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല. ഒരാളുടെ ആശയത്തെ നമുക്ക് എതിര്‍ക്കാം. പക്ഷേ നിന്റെ ആശയത്തെ ഞാന്‍ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളില്‍ കടുത്ത വിയോജിപ്പുണ്ട” ദിലീഷ് പോത്തന്‍ പറഞ്ഞു.
Post Your Comments