BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

കോണ്‍ഗ്രസുകാരുടെ പ്രതിഷേധം; സംവിധായകന് സുരക്ഷ ഒരുക്കി സര്‍ക്കാര്‍

ഇന്ദിരാ ഗാന്ധിയേയും മകന്‍ സഞ്ജയ് ഗാന്ധിയേയും വിമര്ശിക്കുന്നുവെന്നു ആരോപിച്ച് ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ കോണ്ഗ്രസ് പ്രതിഷേധം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രസ് കോണ്‍ഫറന്‍സ് മാറ്റിവെച്ചിരുന്നു. അദ്ദേഹത്തെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. ഇത് കണക്കിലെടുത്താണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന് സുരക്ഷ ഉദ്യോഗസ്ഥരെ നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ഇന്ദിര ഗാന്ധിയേയും കോണ്‍ഗ്രസിനേയും അപമാനിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച്‌ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു. ഇന്ദു സര്‍ക്കാര്‍ പൂര്‍ണമായും സ്പോണ്‍സേര്‍ഡ് ചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു. ചിത്രത്തിനെതിരെ സഞ്ജയ് ഗാന്ധിയുടെ മകളാണ് എന്നവകാശപ്പെട്ട് ഒരു യുവതിയും രംഗത്ത് വന്നിരുന്നു.

റിലീസിന് മുമ്പ് തന്റെ ചിത്രം ആര്‍ക്കുമുന്നിലും കാണിക്കാന്‍ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എനിക്ക് ഈ സിനിമ വിവാദമാക്കാന്‍ താല്‍പര്യമില്ല. ഇന്ദു സര്‍ക്കാര്‍ സംസാരിക്കുന്നത് രാഷ്ട്രീയമല്ല. സിനിമ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് ചിത്രം. ജൂലൈ 28നാണ് ഇന്ദു സര്‍ക്കാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button