
മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന് ടീമിന്റെ വില്ലന്‍ മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളിലായി വമ്പന്‍ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും വില്ലന്‍ വിരുന്നെത്തും. തമിഴ് താരം വിശാലും, ഹാന്‍സികയും ചിത്രത്തില്‍ അഭിനയിക്കുന്നത് തമിഴ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കും എന്നാണ് അണിയറക്കാരുടെ വിശ്വാസം. ചിത്രത്തിന്റെ അവസാനഘട്ട പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. റോക്ക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി അഭിനയിക്കുന്നത്. തെലുങ്ക് താരം പ്രശാന്തും വില്ലനില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments