
പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അമിതവേഗത്തില്‍ വന്ന ടിപ്പര്‍ലോറി കാറിനുപിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പടിഞ്ഞാറങ്ങാടിയില്‍ വച്ചായിരുന്നു സംഭവം. ആലൂര് വൈശാഖമേളയിലെ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങാന്‍ പോകുകയായിരുന്നു അദ്ദേഹം. കാറില്‍ അദ്ദേഹത്തിനൊപ്പം പട്ടാമ്പി സ്വദേശിയായ വേണു ഞാങ്ങാട്ടിരിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും പരിക്കുകളില്ല.
Post Your Comments