
മലയാള സിനിമയുടെ നിര്‍മ്മാണ മേഖലയിലേക്ക് ഒരു നടികൂടി. ചലച്ചിത്രതാരം അഞ്ജലി ഉപാസനയാണ് പുതിയ ഫിലിം നിർമ്മാണ കമ്പനിയുമായി എത്തിയിരിക്കുന്നത്. റിയലൈസ് പ്രൊഡക്ഷൻ എന്നാണ് കമ്പനിയുടെ പേര്. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എറണാകുളം എം.ജി റോഡിലെ ഇംപീരിയല്‍ റീജന്‍സിയിൽ വച്ചായിരുന്നു ഉദ്ഘാടനം. കമ്പനിയുടെ ബാനറിലെ ആദ്യ ചിത്രമായി കളം എന്ന സിനിമയുടെ ലോഞ്ചും ചടങ്ങിൽ നടന്നു.
Post Your Comments