BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ഇന്ദുസര്‍ക്കാര്‍ വിമര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകന്‍

 

ഇന്ദിരാഗാന്ധിയുടെയും സഞ്ജയ്‌ ഗാന്ധിയുടെയും ജീവിതത്തോട് സാമ്യമുള്ള കഥ പറയുന്ന ചിത്രമായ ഇന്ദു സര്‍ക്കാര്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചിത്രത്തിനെതിരെ കോണ്ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങിയാല്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് മഹാരാഷ്ട്രയിലെ കോണ്ഗ്രസ്സ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടില്‍ പറഞ്ഞിരുന്നു. ഇന്ദു സര്‍ക്കാര്‍ പൂര്‍ണമായും സ്പോണ്‍സേര്‍ട് ചിത്രമാണെന്ന് കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. ചിത്രത്തിനെതിരെ സഞ്ജയ്‌ ഗാന്ധിയുടെ മകളാണെന്ന് അവകാശപ്പെട്ടു ഒരു യുവതിയും രംഗത്ത് വന്നിരുന്നു. ഇത്തരം വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്താണെന്ന് ചോദിക്കുകയാണ് സംവിധായകന്‍ മധു ഭണ്ഡര്‍ക്കര്‍.

അടിയന്തരാവസ്ഥയുടെ ചിത്രം പുതുതലമുറയ്ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് ഈ സിനിമയുടെ ലക്ഷ്യമെന്നു മധുര്‍ ഭണ്ഡാര്‍ക്കര്‍ പറയുന്നൂ. 30 ശതമാനം യഥാര്‍ഥവസ്തുതകളും 70 ശതമാനം സാങ്കല്‍പ്പിക കഥകളുമാണ് സിനിമയിലുള്ളത്. കല തന്‍റെ സ്വാതന്ത്ര്യമാണ്. അതിനെ ഇങ്ങനെ വിമര്ശിക്കുന്നതിനോട് രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ പ്രതിനായക വേഷമിടുന്ന നീല്‍ നിതിന്‍ മുകേഷ് സഞ്ജയ് ഗാന്ധിയുടെ രൂപഭാവങ്ങളോടെയാണ് സ്ക്രീനിലെത്തുന്നത്. ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണ് സുപ്രിയാ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്. രണ്ടുനേതാക്കളെയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്ന്  പ്രവര്‍ത്തകര്‍ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.

സെന്‍സര്‍ ബോര്‍ഡിന്റെ പുന:പരിശോധന കമ്മിറ്റിയുടെ പരിഗണയനയിലാണ് ചിത്രമിപ്പോള്‍. നേരത്തേ തീരുമാനിച്ചത് പ്രകാരം ജൂലൈ 28 ന് ഇന്ദു സര്‍ക്കാര്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഭണ്ഡാര്‍ക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button