ജൂലൈ അവസാനത്തോടെ പുറത്തിറങ്ങാനിരുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്റെ റിലീസ് തീയതി മാറ്റിവച്ചത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. വിഎഫ്എക്സ് ജോലികള്‍ കൂടി പുരോഗമിച്ച ശേഷം ഉടന്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് അറിയിച്ചു. 8കെ റെസല്യൂഷനില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ ചിത്രമാണ് ‘വില്ലന്‍’. മാത്യൂ മാഞ്ഞൂരാന് എന്ന പോലീസ് ഓഫീസറായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സാൾട്ട് &പെപ്പർ ലുക്കിലെത്തുന്ന മോഹന്‍ലാലിന് ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളാണുള്ളത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരം വിശാലും, ഹന്‍സികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments