മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് രൂപേഷ് പീതാംബരന്. സ്ഫടികത്തിന് സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ ഒരു മെക്സിക്കൻ അപാരതയിലൂടെ ശ്രദ്ധനേടിയ നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ നായകനായി എത്തുന്നു. അങ്കരാജ്യത്തെ ജിമ്മന്മാര് എന്ന ചിത്രത്തിലൂടെയാണ് രൂപേഷ് നായകനിരയിലേക്ക് ഉയർന്നിരിക്കുന്നത്.
നവാഗതനായ പ്രവീണ്‍ നാരായണന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ‘ആനന്ദ’ത്തിലൂടെ ശ്രദ്ധ നേടിയ വിനീത കോശിയാണ് നായിക. തീവ്രം, യൂ ടു ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകൻ കൂടിയാണ് രൂപേഷ്.
Post Your Comments