‘പുലിമുരുകൻ’എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇടംനേടിയ ജഗപതി ബാബുവിന്റെ പുതിയ ചിത്രം ‘പട്ടേൽ സാർ’ താരത്തിന്റെ വ്യത്യസ്ത ലുക്കോടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വസു പരിമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പദ്മ പ്രിയയാണ് നായികയായി അഭിനയിക്കുന്നത്. ഗ്ലാമർ വേഷത്തിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പുലിമുരുകനിൽ നിന്ന് വ്യത്യസ്തമായി ചിത്രത്തിൽ മറ്റൊരു മുഖവുമായാണ് മലയാളികളുടെ സ്വന്തം ഡാഡി ഗിരിജയെത്തുന്നത്.
Post Your Comments