
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് ദിലീഷ് പോത്തന് സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നിമിഷ മറ്റൊരു ചിത്രത്തില്‍ നായികയാവുന്നു.
പ്രശസ്ത ഫിലിം എഡിറ്റര്‍ അജിത്ത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ നായികയാവുന്നത്. കിസ്മത്ത്, സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന് നിഗമാണ് നായകന്. ‘ഈട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. തനിക്ക് വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് നിമിഷ പറഞ്ഞു.
വടക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന ‘ഈട’ എന്ന വാക്കിന് ഇവിടെ എന്നാണര്‍ത്ഥം. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments