
ഓരോ കലയും ഒരു പാട് വട്ടം സെന്‍സറിംഗ് നടത്തപ്പെടുന്നു. എന്നിരുന്നാല്‍ തന്നെയും ഒരു സിനിമാ പൂര്‍ത്തിയായി പ്രദര്‍ശന സജ്ജമാകണമെങ്കില്‍ അതിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ചില നിയന്ത്രണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സുമന്‍ ഘോഷ്. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെനിന്റെ ജീവിതത്തെ ആസ്പദമാക്കിയ സംവിധായകന്‍ ഒരുക്കിയചിത്രമാണ് ‘ആര്‍ഗ്യൂമെന്റ് ഇന്‍ഡ്യന്‍’. ഗുജറാത്ത്, ഹിന്ദു, ഇന്ത്യ, പശു , തുടങ്ങിയ വാക്കുകള്‍ സുമന്‍ ഘോഷിന്റെ ഈ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
സെന്സര്‍ ബോര്‍ഡിന്റെ ഈ നിയന്ത്രണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഈ ആഴ്ച അവസാനം കൊല്‍ക്കത്തയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചതെന്നും, വാക്കുകള്‍ നീക്കം ചെയ്തുകൊണ്ട് ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്നും സുമന്‍ ഘോഷ് പറഞ്ഞു.
Post Your Comments