CinemaGeneralLatest NewsMollywoodNEWSWOODs

കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ല; മുരളി ഗോപി

സിനിമാ മേഖലയിലെ സെന്‍സേഷണല്‍ വിഷയമാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവം. ഈ വിഷയത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ലെന്ന് മുരളി ഗോപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം.

മുരളി ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം.

മുരളി ഗോപി തിരക്കഥ തയാറാക്കിയ ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ദിലീപാണ്. അവസാന ഘട്ടത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ഇതിനിടയിലാണ് ദിലീപ് അറസ്റ്റിലാവുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മുരളി ഗോപിയും അഭിനയിക്കുന്നുണ്ട്. ദിലീപ് തന്നെയാണ് കമ്മാരസംഭവം നിര്‍മ്മിക്കുന്നതും. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button