
സിനിമാ മേഖലയില്‍ സൂപ്പര്‍താര പദവികളും സ്ഥാനങ്ങളും ഇപ്പോഴും താരങ്ങളെ മോഹിപ്പിക്കും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത്. പരാജയപ്പെട്ട ചിത്രങ്ങളും സൂപ്പര്‍ വിജയം എന്ന് പറഞ്ഞ് പബ്ലിസിറ്റി നേടുന്ന താരങ്ങള്‍ക്കിടയില്‍ വിജയങ്ങളെക്കാള്‍ പരാജയങ്ങളാണ് തനിക്ക് കൂടുതല്‍ എന്ന് തുറന്ന് പറയുകയാണ് അജിത്ത്. അത്തരം പരാജയ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ആരാധകരോട് ക്ഷമ പറയുകയാണ് താരം.
ബില്ലയ്ക്ക് ശേഷം ചെയ്ത മങ്കാത്ത, വീരം, വേതാളം എന്നീ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി. ഇപ്പോള്‍ വിവേഗം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ്, കാജല്‍ അഗര്‍വാള്‍, അക്ഷര ഹസന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും.
Post Your Comments