സോഷ്യല്‍ മീഡിയയിലെ സിനിമാ നിരൂപണങ്ങളെ വിമര്‍ശിച്ച് ബോളിവുഡ് താരം സല്മാന് ഖാന്. താരത്തിന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന് ബോക്സോഫീസില്‍ കാര്യമായ വിജയം കുറിക്കാനായില്ല. ട്യൂബ് ലൈറ്റ് എന്ന ചിത്രത്തെ സോഷ്യല്‍ മീഡിയ വലിയ തോതില്‍ വിമര്‍ശിച്ച സാഹചര്യത്തിലാണ് സല്മാന് ഖാന് പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്റെ ചിത്രങ്ങളെ നിരൂപകര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് സല്മാന്. പൂജ്യം മാര്‍ക്കിടാതെ മൈനസ് 100 മാര്‍ക്കിടാനും നിരൂപകരോട് പരിഹാസ രൂപേണ താരം പറയുന്നു.
മറ്റൊരാളുടെ കഠിനാധ്വാനത്തെ ഇടിച്ചുതാഴ്ത്താന്‍ ആര്‍ക്കും അവകാശമില്ല. നിരൂപണങ്ങളൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല.ഒരു സിനിമയെ വലിച്ചുകീറാനുള്ള അവകാശം എവിടെനിന്നാണ് നിങ്ങള്‍ നേടിയെടുക്കുന്നത്? റിലീസിന്റെ ഒന്നാംദിവസം തന്നെ നിങ്ങള്‍ എന്തെങ്കിലുമൊക്കെ എഴുതിവിടുകയാണ്. അത് സിനിമകളെ തകര്‍ക്കുന്നു-സല്മാന്ഖാന്
Post Your Comments