
മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി സഹപ്രവര്‍ത്തകര്‍ രംഗത്തെത്താറുണ്ട്. മലയാള സിനിമയിലെ യുവതാരങ്ങളും താരത്തിന്റെ അഭിനയപാടവം നിരീക്ഷിക്കാറുണ്ട്. മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പലരും കിരീടവും, ദേവാസുരവുമൊക്കെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. എന്നാല്‍ യുവനിരയിലെ സൂപ്പര്‍താരം ഫഹദ് ഫാസില്‍ മോഹന്‍ലാലിന്റെ അധികം ആരും ചര്‍ച്ചയ്ക്കെടുക്കാത്ത മറ്റൊരു ചിത്രത്തിലെ പെര്‍ഫോമന്‍സിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ജോഷി സംവിധാനം ചെയ്ത ‘നാടുവാഴികള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലും കൂട്ടരും വീടിനു പുറത്ത് മദ്യപിച്ച് കൊണ്ടിരിക്കുമ്പോള്‍ അകത്ത് നിന്ന് തന്റെ സഹോദരിയുടെ നിലവിളി ഉയരുന്നു. ഉടന്‍ തന്നെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കുന്ന മോഹന്‍ലാല്‍ തൊട്ടടുത്ത് കിടക്കുന്ന വടി എടുക്കുന്നു. ഇടത് കൈ കൊണ്ട് എടുക്കുന്ന വടിയില്‍ മണ്ണ് പറ്റി പിടിച്ചിരിക്കുന്നതിനാല്‍ വലത് കൈ കൊണ്ട് അത് തുടച്ചു നീക്കിയിട്ട് ഇടത് കൈയില്‍ നിന്ന് വലതു കൈയിലേക്ക് വടി കൈമാറിക്കൊണ്ട് വില്ലന്‍ നേരെ എറിയുന്നു. വളരെ പരിമിതമായ സമയം മാത്രമാണ് ഇത്രയും ഷോട്ടിനിടയിലുള്ളത്. ആ സമയ പരിധിക്കുള്ളില്‍ നിന്ന് കൊണ്ടുതന്നെ ഇത്രയും കാര്യങ്ങള്‍ സൂക്ഷ്മതയോടെ ചെയ്യുന്ന ഒരു നടനെ ഇന്ത്യന്‍ സിനിമയില്‍ കാണാനാകില്ല എന്ന് അഭിപ്രായപ്പെടുകയാണ് ഫഹദ്.
Post Your Comments