
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഹിറ്റ്നായിക നയന്‍താരയെ തേടി മുന്‍പൊരു സ്വപ്ന പ്രോജക്റ്റ് എത്തിയിരുന്നു. എന്നാല്‍ മറ്റുചിത്രങ്ങളുടെ തിരക്കുകാരണം നയന്‍താരയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാനായില്ല.
സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ചിത്രത്തിലേക്കുള്ള അവസരമാണ് നയന്‍സിന് നഷ്ടപ്പെട്ടത്. എന്നാല്‍ വീണ്ടും ഒരിക്കല്‍ കൂടി ചിരഞ്ജീവിയുമായി അഭിനയിക്കാനുള്ള അവസരം നയന്‍താരയെ തേടിയെത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന ഉയ്യല്വാര നരസിംഹ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. എന്ത് വന്നാലും ഈ ചിത്രം കൈവിടില്ല എന്ന നിലപാടിലാണ് താരം. മറ്റു സിനിമകളുടെ പേരില്‍ നഷ്ടപ്പെട്ടു പോയ സ്വപ്ന സിനിമ യാഥാര്‍ത്യമാക്കാനുള്ള ഒരുക്കത്തിലാണ് നയന്‍താര.
Post Your Comments