
ബോളിവുഡിലും ടോളിവുഡിലും തിളങ്ങി നില്ക്കുന്ന നായിക തപ്സി പന്നു സൂപ്പര്‍ഹിറ്റ് സംവിധായകന് കെ.രാഘവേന്ദ്ര റാവുവിന് എതിരെ വിമര്‍ശനവുമായി രംഗത്ത്. തപസിയുടെ ആദ്യ ടോളിവുഡ് ചിത്രത്തിന്റെ സംവിധായകനായിരുന്നു രാഘവേന്ദ്ര റാവു. ബോളിവുഡ് ചിത്രങ്ങളിലും തെലുങ്കിലും ധാരാളമായി കാണാറുള്ള രംഗമാണ് നായികയുടെ ദേഹത്ത് പൂവ് കൊണ്ട് എറിയുന്ന നായകന്റേത്. ഇത്തരം രംഗങ്ങള്‍ക്ക് എതിരെയാണ് തപ്സി രംഗത്ത് വന്നിരിക്കുന്നത്.
തപ്സിയുടെ തെലുങ്ക് ചിത്രത്തില്‍ നായികയുടെ ശരീരത്തിന്റെ വയറില്‍ നായകന് തേങ്ങ ഉപയോഗിച്ച് എറിയുന്ന രംഗമുണ്ടായിരുന്നു. എന്നാല്‍ ആ രംഗത്തിന്റെ ആവശ്യത്തേയോ അര്‍ത്ഥത്തേയോ തനിക്ക് മനസിലായില്ലെന്ന് തപസി പറയുന്നു. ശ്രീദേവിയടക്കമുള്ള നായകമാരെ ലോഞ്ച് ചെയ്തയാളായിരുന്നു സംവിധായകനാണ് റാവു എന്നും അതിനാല്‍ മറുത്ത് പറഞ്ഞിട്ട് കാര്യമില്ലായിരുന്നുവെന്നും തപസി പറഞ്ഞു. ഒരു ചാറ്റ് ഷോയിലാണ് തപസി ഇത് പറഞ്ഞത്.
ഒരു പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിക്കുന്നത് കൊണ്ടോ, അവരുടെ വയറില്‍ പൂവ് കൊണ്ടോ മറ്റോ എറിയുന്നതും എങ്ങനെ റൊമാന്‍സ് ആകുമെന്നു തപസി ചോദിക്കുന്നു. എന്ത് വികാരമാണ് അതുകൊണ്ട് സൃഷ്ടിക്കാന്‍ കഴിയുക. ആദ്യ കാലങ്ങളില്‍ തന്നെ വെറും ഗ്ലാമര്‍ താരമായി മാത്രമേ കണ്ടിന്നിരുന്നുള്ളുവെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് ശക്തമായ സ്ത്രീകഥാപാത്രങ്ങളും ലഭിക്കുന്നുണ്ടെന്നും തപസി പറയുന്നു.
Post Your Comments