കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളും പൊതു ജനങ്ങളും പ്രതികരിച്ചിട്ടും കാര്യമായ ചലനങ്ങള്‍ നടത്താതെ മൗനം പൂണ്ട് നിന്ന സിനിമാലോകത്തെ വിമര്‍ശിച്ച് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനത്തിനും വേദനക്കും പകരമാവില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഈ കേസില്‍ മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയത് എന്നും ഫസിബുക്ക് പോസ്റ്റില്‍ ഭാഗ്യലക്ഷ്മി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നാവാം അവള് ഒന്ന് ഉറങ്ങിയത്..ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം,വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല.
രണ്ട് ദിവസം മുമ്ബും അവളെന്നോട് പറഞ്ഞു,
“ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം, ഞാന്‍ കരയുന്നുണ്ട്,
പ്രാര്‍ത്ഥിക്കുന്നുണ്ട്,എന്റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും,എന്നെ കുറ്റപ്പെടുത്തുന്നവരേയും, എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാര്‍ത്ഥിക്കുന്നതും എല്ലാം ഞാന്‍ കാണുന്നുണ്ട് ചേച്ചി” എന്ന്.
,പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവര്‍ രക്ഷപെടാതിരുന്നതിന് കാരണം നിന്റെ കണ്ണുനീര് ദൈവം കണ്ടതുകൊണ്ടാണ്,,ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി നീയാണ്, അതോര്‍ത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ..
ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം..ഈ കേസ് ഇത്ര വേഗത്തില്‍ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്,അതിന് അവര്‍ കേട്ട പഴി ചെറുതല്ല,Tam Rating കൂട്ടാന്‍ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമര്‍ശനം കേട്ടു..ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേള്‍ക്കാത്ത അസഭ്യമില്ല,വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും .എന്നിട്ടും അവര്‍ പിന്മാറാതെ നിന്നു..
പൊതുജനം പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച്കൊണ്ടേയിരുന്നു..
സിനിമാലോകമോ? എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു..എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം.
തെളിവിന്റെ പേരില്‍ കോടതിയില്‍ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം…അത് നമുക്ക് കാത്തിരുന്ന് കാണാം.സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാന്‍, ശുദ്ധികലശം നടത്താന്‍ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു.
Post Your Comments