സമൂഹ മാധ്യമങ്ങള്‍ ആണഭിപ്രായങ്ങളുടെ ഇടമാണെന്ന് ഗായിക സിതാര. കഴിഞ്ഞ ദിവസം നടി ദിവ്യപ്രഭയ്ക്ക് നേരിട്ട അനുഭവത്തിന്‍റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിതാര സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ആണഭിപ്രായങ്ങളെ വിമര്‍ശിച്ചത്. നടി ദിവ്യപ്രഭയെ ഒരാള്‍ ശല്യം ചെയ്തതും പിന്നീടു അയാളെ പിന്തുടര്‍ന്ന് നടി പിടികൂടിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയ്ക്ക് ചുവടെ എത്തിയ പ്രതികരണമാണ് സിതാരയെ ചൊടിപ്പിച്ചത്.
ദിവ്യപ്രഭയുടെ അഭിപ്രായങ്ങളോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം…പക്ഷെ അത് രേഖപ്പെടുത്തുന്ന ഭാഷയുടെ മാന്യത വളരെ പ്രധാനപ്പെട്ടതല്ലെയെന്നും സിതാര ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്
മനോരമ ഒൺലെെനിൽ വന്ന ഈ വാർത്തക്കുച്ചവുടെ കണ്ട അഭിപ്രായങ്ങൾ വേദനാജനകം എന്നേ പറയാനുള്ളു ! 100 ശതമാനം ആൺ അഭിപ്രായങ്ങളുടെയും ഭാഷ ,അതെഴുതുമ്പോളുള്ള മാനസികാവസ്ഥ, ധീരത എല്ലാം ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു !! ദിവ്യപ്രഭയുടെ അഭിപ്രായങ്ങളോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം…പക്ഷെ അത് രേഖപ്പെടുത്തുന്ന ഭാഷയുടെ മാന്യത വളരെ പ്രധാനപ്പെട്ടതല്ലെ ? തങ്ങളുടെ എതിർപ്പ് വെളിവാക്കുന്ന തിരക്കിൽ ,പുറത്തുവരുന്നത് സ്ത്രീത്വം ,വസ്ത്രധാരണം , സിനിമയിലെ സ്ത്രീകൾ പോലുള്ള പല വിഷയങ്ങളിലെ പൊതു പുരുഷാഭിപ്രായമാണ് !!
Post Your Comments