CinemaGeneralLatest NewsMollywoodNEWS

അസഹ്യമായ രീതിയിൽ തുറിച്ചു നോക്കിയ ഫ്രീക്കനെ ഗവി കാണിച്ചു കൊടുത്ത് ദിവ്യപ്രഭ

അസഹ്യമായ രീതിയിൽ തുറിച്ചു നോക്കിയ ഫ്രീക്കനെ എറണാകുളത്തെ ഗവി കാണിച്ചു കൊടുത്തിരിക്കുകയാണ് നടി ദിവ്യ പ്രഭ. പെൺകുട്ടികളെ തുറിച്ചു നോക്കിയാൽ എന്ത് സംഭവിക്കുമെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ് ദിവ്യ പ്രഭ. ദിവ്യ തന്നെ ഇത് ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. പത്തനംതിട്ടയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ദിവ്യ. എറണാകുളം മുതൽ വൈറ്റില വരെ ഒരു ഫ്രീക്കന്‍ ചെക്കന്‍ അസഹ്യമായ രീതിയില്‍ തുറിച്ചു നോക്കി. അത് ദിവ്യ ചോദ്യം ചെയ്തുവെങ്കിലും ചുമ്മാ നോക്കിയതെ ഉള്ളു എന്ന് പറഞ്ഞു ഫ്രീക്കന്‍ ഒരു ഓട്ടോയിൽ കയറി പോയി. എന്നാൽ ദിവ്യ അങ്ങനെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല . ഓട്ടോകാരുടെ സഹായത്തോടെ ആ ഫ്രീക്കനെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.

വടകരയില്‍ നിന്നും, പത്തനംതിട്ട ‘ഗവി’ കണ്ടിട്ട് തിരിച്ച് പോകുന്ന വഴിയായിരുന്നു ഫ്രീക്കന്‍മാർ. 
ഈ ഡിസോര്‍ഡര്‍ ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കില്‍, ഇപ്പോഴെ പറയുവാണ്, എല്ലാ പെണ്‍കുട്ടികളും നിങ്ങളുടെ ഈ വൃത്തികെട്ട നോട്ടം ഒരു ലിമിറ്റ് കഴിഞ്ഞാല്‍ സഹിച്ചെന്നു വരില്ല എന്നും, എറണാകുളത്തെ ‘ഗവി’യും അവന്‍ കണ്ടെന്നു വിശ്വസിക്കുന്നു ദിവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആദ്യമായാണ് നോട്ടം കൊണ്ട് ഞാന്‍ ഇത്ര ഇറിറ്റേറ്റഡായത്. ഇപ്പോള്‍ മനസ്സിലായി 14 സെക്കന്‍ഡിന്റെ പ്രാധാന്യം എന്നും ദിവ്യ കൂട്ടിച്ചേർത്തു. ടേക്ക് ഓഫ്, ഇതിഹാസ,വേട്ട എന്നി ചിത്രങ്ങളിലൂടെ സുപരിചിതയാണ് ദിവ്യ പ്രഭ.

shortlink

Related Articles

Post Your Comments


Back to top button