തമിഴ് നാടിന്റെ സൂപ്പര്‍താരം രജനികാന്ത് അമേരിക്കയിൽ ചൂതുകളിക്കുകയാണ് എന്ന് വിമർശനവുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്തെ എത്തിയിരിക്കുകയാണ്.പുതിയ ചിത്രമായ കാലാ കരികാലയുടെ രണ്ടാം ഷെഡ്യൂള്‍ നിർത്തി വച്ചാണ് കഴിഞ്ഞ ആഴ്ച രജനികാന്ത് ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. രജനി അമേരിക്കയിലേക്ക് പോയത് തുടര്‍ പരിശോധനകള്‍ക്കായാണ് എന്നും ആരാധകര്‍ പരിഭ്രമിക്കേണ്ടിതില്ലെന്നും രജനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം തെറ്റാണ് എന്ന് പറഞ്ഞു സുബ്രഹ്മണ്യന് സ്വാമി രംഗത്ത് എത്തിയിരിക്കുകയാണ്.
ആരോഗ്യ സംരക്ഷണത്തിനായല്ല അദ്ദേഹം യു എസിലേക്ക് പറന്നതെന്ന് സ്വാമി പറയുന്നു . രജനിയുടെ അമേരിക്കന്‍ യാത്ര ചൂതികളിക്കാനാണെന്ന് സ്വാമി ആരോപിക്കുന്നു. കാസിനോയില്‍ രജനി ചൂതുകളിക്കുന്നതിന്റെ ചിത്രം സഹിതമാണ് സ്വാമിയുടെ ട്വിറ്റര്‍ പോസ്റ്റ്. രജനിയുടെ സ്വത്തിനെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തണമെന്നും സ്വാമി ആവശ്യപ്പെടുന്നു.
രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പായിരിക്കെ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന് സ്വാമി രജനിക്കെതിരെ കുടത്ത ആരോപണമാണ് നടത്തുന്നത്. രജനി യഥാര്‍ത്ഥ തമിഴനല്ലെന്ന് മുമ്പ് സ്വാമി ആരോപിച്ചിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശം ദുരന്തമാകുമെന്നും സ്വാമി പ്രവചിച്ചിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള തമിഴകത്തെ പുതുതലമുറയ്ക്ക് രജനിയെപ്പോലെ ഒരാള്‍ യോജിച്ചതല്ലെന്നും സ്വാമി പറഞ്ഞിരുന്നു.
സിനിമാ രംഗത്താകട്ടെ തലൈവരുടെ ആരോഗ്യനില മോശമാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ ആരാധകര്‍ ദിവസങ്ങള്‍ നീളുന്ന പൂജകളും പ്രാര്‍ത്ഥനകളുമായി കാത്തിരിപ്പിലാണ്. കബാലിയുടെ റിലീസ് സമയത്തും രജനി ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു. അന്ന് രജനിയുടെ ആരോഗ്യത്തിനായി ആരാധകര്‍ ദിവസങ്ങള്‍ നീണ്ട പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. അതേ ആശങ്കയാണ് സിനിമാ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്.
Post Your Comments