CinemaFilm ArticlesMollywoodNEWS

സൈക്കിള്‍ സവാരിയുമായി വീണ്ടും മോഹന്‍ലാല്‍, സൈക്കിള്‍ ചവിട്ടികൊണ്ടായിരുന്നു സിനിമയിലേക്കുള്ള മോഹന്‍ലാലിന്‍റെ തുടക്കം

ലാല്‍ ജോസ് ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തിലെ ടീസര്‍ പുറത്തെത്തിയതോടെ മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തിലാണ്. കിടിലന്‍ ഗെറ്റപ്പില്‍ സൈക്കിള്‍ ചവിട്ടികൊണ്ട് ക്യാമ്പസ് മുറ്റത്തേക്ക് എന്ട്രി ചെയ്യുന്ന സീന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു,വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതും സൈക്കിള്‍ചവിട്ടികൊണ്ടായിരുന്നു.

മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തില്‍ സൈക്കിള്‍ ചവിട്ടികൊണ്ടാണ് മോഹന്‍ലാല്‍ തന്‍റെ ആദ്യ സിനിമാപ്രവേശനം മനോഹരമാക്കിയത്. സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ അതില്‍ നിന്ന് വീഴുന്ന രംഗമാണ് ‘തിരനോട്ട’ത്തിലെ മോഹന്‍ലാലിന്റെ ആദ്യ സീന്‍. ചിത്രം പ്രേക്ഷകരിലേക്ക് എത്താതിരുന്നതിനാല്‍ മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമെന്ന രീതിയില്‍ ‘തിരനോട്ടം’ ആരും ചര്‍ച്ച ചെയ്തില്ല. അശോക്‌ കുമാറായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ശ്രദ്ധ നേടിയതോടെ താരത്തിന്‍റെ സിനിമാ കരിയറിന് ഭാഗ്യം തെളിയുകയായിരുന്നു. സൈക്കിള്‍ വീഴ്ചയില്‍ നിന്ന് തുടങ്ങിയ ലാല്‍നടനം ഇന്ന് വെളിപാടിന്റെ പുസ്തകത്തില്‍ വീണ്ടും സൈക്കിള്‍ ചവിട്ടി അവതരിക്കുമ്പോള്‍ ഈ നടനെ ശരിക്കും വിസ്മയങ്ങളുടെ ‘വിസ്മയം’ എന്ന് തന്നെ വിളിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button