മലയാള സിനിമയിൽ വിലക്കു നേരിടുന്ന താരങ്ങളുടെ പട്ടികയിൽ നിത്യാ മേനോനും. നടൻ സുകുമാരനായിരുന്നു ആദ്യം വിലക്കു നേരിട്ട താരം അവിടെ നിന്ന് നിരവധി താരങ്ങൾക്ക് വിലക്ക് നേരിട്ടിട്ടുണ്ട്. തിലകന്, പൃഥ്വിരാജ്, ഭാവന തുടങ്ങിയ താരങ്ങളെല്ലാം സിനിമ വിലക്കു നേരിട്ടവരാണ്. ഇപ്പോൾ ആ പട്ടികയിൽ നിത്യാ മേനോനും ഉൾപ്പെട്ടിരിക്കുകയാണ്.
നിത്യാ മേനോനെ മലയാള സിനിമയില്‍ വിലക്കുണ്ടായിരുന്നെന്നും അതിന് പിന്നില്‍ നിർമ്മാതാക്കളുടെ സംഘടനായിരുന്നെന്നും വ്യക്തമാക്കിയത് സംവിധായകരായ അന്‍വര്‍ റഷീദും, അമല്‍ നീരദുമാണ്.
മലയാളികളുടെ പ്രിയ താരമായി വളർന്നു വന്നുകൊണ്ടിരുന്ന സമയത്താണ് നിത്യക്ക് വിലക്കു നേരിടേണ്ടി വന്നത്. മലയാളത്തിൽ വിലക്ക് നേരിടേണ്ടി വന്നെങ്കിലും കന്നഡ, തമിഴ്, തെലുങ്ക്, സിനിമകളിൽ സജീവമായിരുന്നു നിത്യാ.
വിലക്ക് നിലനില്‍ക്കുന്ന സമയത്തായിരുന്നു അമല്‍ നീരദിന്റെ ബാച്ചിലര്‍ പാർട്ടിയിലും അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും നിത്യാ മേനോന് നായികയായി അഭിനയിച്ചത്. സംഘടന വിലക്കിയ താരത്തെ നായികയാക്കിയതിന് പിഴയടച്ചതിന് ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു.സെറ്റില്‍ താരത്തെ സന്ദര്‍ശിച്ച നിർമ്മാതാക്കളെ താരം ബഹുമാനിച്ചില്ല എന്നതായിരുന്നു വിലക്കിന് കാരണമായി സംഘടന ഉന്നയിച്ച പരാതി.
അമല്‍ നീരദും അൻവർ റഷീദും സംഘടനാ വിലക്കിന്റെ പുതിയ ഇരകളാണ്.
മള്ട്ടിപ്ലെക്സുകള്ക്കെതിരായി സംഘടന സമരം ചെയ്തപ്പോള്‍ ഇവര്‍ പങ്കെടുത്തില്ല എന്ന കാരണം കാണിച്ച് വിതരണക്കാരുടെ സംഘടന ഇവരെ വിലക്കിയിരിക്കുകയാണ്.
Post Your Comments