CinemaLatest NewsMollywood

അച്ഛനൊപ്പം മത്സരിക്കാൻ മകനും

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും മകൻ പ്രണവ് മോഹൻലാലും മത്സരിക്കാൻ ഒരുങ്ങുകയാണ്. മോഹൻ ലാൽ ചിത്രം ഒടിയനും പ്രണവിന്റെ അരങ്ങേറ്റ ചിത്രവും ഒരുദിവസം തന്നെ ചിത്രീകരണം ആരംഭിക്കുകയാണ്. ഇരു ചിത്രങ്ങളുടെയും ചിത്രീകരണം നാളെ തിരുവന്തപുരത്ത് ആരംഭിക്കും. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം ഹൈദരാബാദിലും, പാലക്കാടും, ബനാറസിലുമായാണ് നടക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് ചിത്രവും ഒടിയനും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.

ഒടിയന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇത് വരെ കാണാത്ത ലൂക്കിലാണ് മോഹൽലാൽ ഈ ചിത്രത്തിൽ എത്തുന്നത്. 24 മണിക്കൂർ കൊണ്ട് പത്തു ലക്ഷത്തോളം പേരാണ് മോഷൻ പോസ്റ്റർ കണ്ടത്. മഞ്ജു വാര്യാർ ആണ് മോഹൻലാലിന്റ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

പ്രണവ് മോഹൻലാലിന്റെ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. പൂജ ചടങ്ങിൽ വച്ച് പേര് വെളിപ്പെടുത്തുമെന്നാണ് സൂചന.
ഇരു ചിത്രങ്ങളുടെ പൂജ നാളെ തലസ്ഥാനത്ത് ഹോട്ടൽ ടാജ് വിവാന്റയിൽ നടക്കും.

shortlink

Related Articles

Post Your Comments


Back to top button