NEWSShort Films

സാമൂഹികപ്രസക്തിയുള്ള പ്രമേയവുമായി ഷോർട്ട് ഫിലിം “ലിഫ്റ്റ്” ജനശ്രദ്ധയാകർഷിക്കുന്നു

കേരളത്തിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 7500 ഓളം കുട്ടികളെ കാണാതായി എന്ന സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗികമായ റിപോർട്ടിന്റെ അടിസ്‌ഥാനത്തിൽ കുട്ടികളെ കാണാതാകുന്ന വിഷയത്തിൽ സമൂഹത്തിന് ഒരു ബോധവത്കരണവുമായി ഷോർട്ട് ഫിലിം “ലിഫ്റ്റ്” പുറത്തിറങ്ങി.
റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടി
മുന്നേറുകയാണ് “ലിഫ്റ്റ്”

പ്രശസ്‌ത ഹോളിവുഡ് സംവിധായകനും, ഏരീസ്‌ ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ് “ലിഫ്റ്റിന്റെ” റിലീസിംഗ് ഉത്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
ദേശീയ അവാർഡ് നേടിയ പേരറിയാത്തവർ എന്ന ചിത്രത്തിൽ ഡോക്ടർ ബിജുവിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ച അഖിൽ കോട്ടത്തല ചിത്രത്തിന്റെ തിരക്കഥാ, സംവിധാനം നിർവഹിചിരിക്കുന്നു. വെറും രണ്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ ഷോർട്ട് ഫിലിമായ ലിഫ്റ്റിൽ മാദ്ധ്യമപ്രവർത്തകനും അഭിനേതാവുമായ മുകേഷ് എം നായർ മുഖ്യ വേഷം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ മകൾ സ്വാതിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button