രാജ്യത്ത് ഏക നികുതി നടപ്പിലായ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജി എസ് ടി നടപ്പാക്കിയതിലൂടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ തിയേറ്റര്‍ ഉടമകള്‍ സമരം തുടങ്ങാന്‍ തീരുമാനം. ജൂലൈ മൂന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടാനാണ് ഉടമകളുടെ തീരുമാനം. തമിഴ്നാട് പോണ്ടിച്ചേരി ഇടങ്ങളിലെ 1100 തിയേറ്ററുകളാണ് നാളെ മുതല്‍ അടച്ചിടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കണം. അതിനാല്‍ തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ അടച്ചിടുമെന്ന് തമിഴ്നാട് ഫിലിം ചേംബര്‍ ഒാഫ് കൊമേഴ്സ് പ്രസിഡന്റ് അഭിരാമി രാമനാഥന് പ്രതികരിച്ചു.
വിനോദ നികുതി കൂടി ചേരുമ്പോള്‍ തിയേറ്ററുടമകള്‍ 53 ശതമാനം നികുതി നല്‍കേണ്ടി വരും. ജി.എസ്.ടി കൗൺസിലിനു കീഴിലുള്ള 28 ശതമാനം നികുതിയ്ക്ക് പുറമേ, 100 രൂപയിൽ കുറഞ്ഞ വിലയുള്ള സിനിമാ ടിക്കറ്റുകൾക്ക് 18 ശതമാനം നികുതി കൂടി ഈടാക്കപ്പെടും. തിയേറ്ററുമായി അനുബന്ധിച്ച് ജോലി ചെയ്യുന്ന 10 ലക്ഷത്തിലധികം പേരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഭിരാമി രാമനാഥന് പറഞ്ഞു.
Post Your Comments