
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രജനീകാന്ത് അമേരിക്കയിൽ ചികിത്സ തേടി. വ്യാഴാഴ്ച മകൾ ഐശ്വര്യയോടൊപ്പമാണ് രജനീകാന്ത് അമേരിക്കയിൽ എത്തിയത്. താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന പുതിയ ചിത്രം കല കാരികാലയുടെ ഷൂട്ടിംഗ് തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുകയാണ്. ആശങ്ക വേണ്ടെന്നും സാധാരണ നടത്താറുള്ളത് പോലെ ചെക്കപ്പിനായി ആണ് അദ്ദേഹം അമേരിക്കയിൽ പോയതെന്നും വക്താവ് അറിയിച്ചു.
കബാലിയുടെ റിലീസിംഗ് സമയത്തും രജനീകാന്ത് ചികിത്സയിലായിരുന്നു. അതും ആരാധകരെ ഏറെ ആശങ്കയിലാക്കിരുന്നു. ഏതാണ്ട് അതിനോട് സമാനമായ സംഭവങ്ങളാണ് ഇപ്പോൾ തമിഴ് നാട്ടിൽ അരങ്ങേറുന്നത്. വിവിധ ക്ഷേത്രങ്ങളിലായി പ്രത്യേക വഴിപാടികളും പൂജകളു൦ തലൈവരുടെ ആരാധകർ നടത്തുന്നുണ്ട്.
64 വയസുള്ള രജനീകാന്തിന്റെ കാല കരികാല എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ജൂലൈ 10 താരം തിരിച്ചെത്തുമെന്നും അതിനു രണ്ടു ദിവസത്തിന് ശേഷം കാല കരികാലയുടെ ഷൂട്ടിംഗ് പുനരാരംഭിക്കും എന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഗ് ബഡ്ജറ്റിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് മരുമകൻ ധനുഷാണ്.
Post Your Comments