മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്ന എണ്‍പതുകളില്‍ സജീവമായിരുന്ന വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവും സംഗീത സംവിധായകനും നിർമാതാവുമൊക്കെയായി നിറഞ്ഞു നിന്ന അദ്ദേഹം മലയാള സിനിമയിലെ പ്രബലരായ മൂന്നു പേരുടെ ഉയർച്ച തുടങ്ങിയത് തന്നിലൂടെയായിരുന്നുവെന്ന് തുറന്നു പറയുന്നു. മമ്മൂട്ടിയും ജഗതിയും മണിയൻപിള്ള രാജുവുമാണ് ആ താരങ്ങൾ. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തുന്നത്. അന്നോളം വില്ലൻ വേഷങ്ങളിലും മറ്റും ഒതുങ്ങി നിന്നിരുന്ന താരമായിരുന്ന മമ്മൂട്ടിയെ നായകനാക്കിയത് താനാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. മമ്മൂട്ടി അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതു സത്യമാണെന്നു അദ്ദേഹം പറയുന്നു. ഇതുപോലെ തന്നെയായിരുന്നു മോഹന്‍ ലാലിന്റെ കാര്യവും. വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി മോഹന്‍ലാല്‍ നായകനായി എത്തിയ എനിക്കൊരു ദിവസം ഒരുക്കിയത് തമ്പിയായിരുന്നു. ഈ ചിത്രത്തില്‍ രതീഷ് ആയിരുന്നു വില്ലന്‍.
അതുപോലെ തന്നെയാണ് മണിയന്‍പിള്ള രാജുവിന്റെ കാര്യവും. സുധീര്‍ കുമാര്‍ എന്നായിരുന്നു അന്നത്തെ പേര്. തന്നെ കാണാന്‍ വന്നപ്പോള്‍ മെലിഞ്ഞ ഒരു രൂപമായിരുന്നു. നടന് ആകാനുള്ള ഭംഗിയൊന്നും ഇയാള്‍ക്ക് ഇല്ലായെന്ന് താന്‍ തുറന്നു പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ടാണ് അന്ന് മണിയന്‍പിള്ള രാജു യാത്ര പറഞ്ഞതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. എന്നാല്‍ അപ്പോള്‍ തനിക്ക് കുറ്റബോധം തോന്നിയെന്നും പ്രൊഡക്ഷന്‍ കണ്ട്രോളരെ പറഞ്ഞു വിട്ടു അയാളെ കൂട്ടികൊണ്ട് വരന് എന്നാല്‍ അയാളെ കണ്ടിരുന്നില്ല. മോഹിനിയാട്ടം എന്ന ചിത്രത്തില്‍ ഒരു ഉദ്ദ്യോഗാര്ത്ഥിയുടെ വേഷം സുധീറിന് നല്കി. അങ്ങനെയാണ് അയാള്‍ സിനിമയില്‍ എത്തിയത്തെന്നും പിന്നീട് മണിയന് പിള്ള രാജുവെന്ന പേരില്‍ തന്നേക്കാള്‍ വലിയ നിര്‍മ്മാതായി മാറിയെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.
Post Your Comments