മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഏറെ കാലികപ്രസക്തിയുള്ള നിരവധിവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ പ്രേഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന സിനിമ കൂടിയാണ് ഇത്. ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ ദിലീഷ് പോത്തൻ സംസാരിക്കുകയാണ് .
‘പ്രേക്ഷക പ്രതീക്ഷയില്‍ എനിക്ക് ആശങ്കയോ ടെന്‍ഷനോ ഇല്ല. അതൊരു ബാധ്യതയായി എനിക്ക് തോന്നിയിട്ടില്ല. ആ പ്രതീക്ഷ വലിയ ഊര്‍ജമാണ് അതൊരു ധൈര്യം പോലെയാണ് എനിക്ക് തോന്നുന്നത്”. ദേശീയ അവാര്‍ഡടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മഹേഷിന്റെ പ്രതികാരത്തിനുശേഷം ഒരുക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.
“ലളിതമായ കഥയാണ് ഈ ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രസകരമായ ചെറിയൊരു ചിത്രം. അത്രമാത്രം പ്രതീക്ഷിക്കുക. മഹേഷിന്റെ പ്രതികാരവുമായി ഇതിനെ താരതമ്യം ചെയ്യരുത്. ഇതിനെ മറ്റൊരു ചിത്രമായി കാണുക, അത് ആസ്വാദനത്തിന് ഏറെ ഗുണം ചെയ്യും.മികച്ച പ്രതിഭകളുടെ മത്സരിച്ചുള്ള അഭിനയം ചിത്രത്തിന് മാറ്റ് കൂട്ടിയിട്ടുണ്ട്” എന്ന് ദിലീഷ് പറയുന്നു.
ഈ ചിത്രം ഏത് ഗണത്തില്‍ പെടുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ചിത്രം കാണുന്ന പ്രേക്ഷകരാണ് അത് വിലയിരുത്തേണ്ടത്. ഫണ്‍, ത്രില്ലര്‍ എന്നിവ ചേര്‍ന്ന സോഷ്യോഡ്രാമയായിട്ടാണ് ഞങ്ങളിതൊരുക്കിയത്.
പറയുന്ന കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്ന നടനെ കിട്ടുക എന്നത് സംവിധായകന്റെ ഭാഗ്യമാണ്. അത്തരമൊരു പരസ്പര ബന്ധം ചിത്രത്തിന് ഗുണകരമായിട്ടുണ്ട്. അതിലുപരി നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഏതറ്റം വരെയും വളയ്ക്കാന്‍ പറ്റിയ നടനാണ് ഫഹദ്. ഈ ചിത്രത്തിലും ഫഹദ് പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നും ദിലീഷ് പറഞ്ഞു
ഈ ചിത്രത്തിൽ നായികാ നിമിഷ അടക്കം 25 പുതുമുഖങ്ങളെ ആണ് കൊണ്ടുവന്നിരിക്കുന്നത്. ഒരു കൂട്ടായ്മയുടെ ചര്ച്ചാഫലമാണ് ഞങ്ങളുടെ സിനിമ. ഈ സിനിമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്യാമിന്റെ വലിയ സഹായം കിട്ടിയിട്ടുണ്ട് എന്നും ദിലീഷ് പോത്തൻ പറഞ്ഞു.
Post Your Comments