CinemaIndian CinemaMollywood

പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ കുറിച്ചു ഇന്ദ്രജിത്ത്

ട്രോളർമാർ വിടാതെ പിന്തുടരുന്ന താരമാണ് പൃഥ്വിരാജ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന വിശേഷണമാണ് ട്രോളർമാർ അദ്ദേഹത്തിന് ചാർത്തി കൊടുക്കുന്നത്. ഏതെല്ലാം വിശേഷങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ്‌ ചെയ്താലും അതിനെല്ലാം വിമർശനവുമായി ട്രോളര്മാരെത്തുന്നതും പതിവായിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള പ്രാവിണ്യം വ്യക്തമാക്കി എത്തിയിരിക്കുന്നത് മറ്റാരുമല്ല സ്വന്തം ജ്യേഷ്ഠൻ ഇന്ദ്രജിത്ത് തന്നെയാണ്.

‘ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴേ അവൻ കവിത എഴുതുമായിരുന്നു. അത് കണ്ട് സുഹൃത്തുക്കൾ പോലും അതിശയിച്ചിരുന്നു. ആ കവിത ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ പ്രായത്തിലെ അവൻ കവിത എഴുതുമായിരുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ‘. ഇന്ദ്രജിത്ത് പറഞ്ഞു.

തന്റെ ഇംഗ്ലീഷ് അത്ര കടു കട്ടിയല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളം നന്നായി അറിയുമെങ്കിലും ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷില്‍ എഴുതുന്നതാണ് തനിക്ക് കൂടുതല്‍ സൗകര്യം.തന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന ട്രോളുകളും വിമര്‍ശനങ്ങളും വായിച്ച് ചിരിക്കാറുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. പോസ്റ്റുകളെ ട്രോളുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button