
നടി, സംഗീതജ്ഞ, ഗായിക തുടങ്ങിയ നിലകളിൽ സിനിമ സംഗീത രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ശ്രുതി ഹാസൻ. ഇപ്പോൾ സ്വന്തമായി സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്ന താരം അതിനുള്ള തിരക്കഥാ രചനയിലാണ്. എന്താണ് കഥ എന്നുള്ളത് വ്യക്തമാക്കാൻ താരം തയ്യാറായിട്ടില്ല. അച്ഛൻ തിരക്കഥ കണ്ട് ഓകെ പറഞ്ഞാൽ മാത്രമേ താൻ സംവിധായികയുടെ കുപ്പായം അണിയുകയുള്ളു എന്ന് മാത്രമാണ് ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും രണ്ട് വർഷത്തിനുള്ളിൽ സ്വന്തം കഥയുമായി എത്തുമെന്ന് താരം ഉറപ്പ് നൽകുന്നു.
അച്ഛൻ കമല ഹാസന്റെയും അമ്മ സരികയുടെയും പാത പിന്തുടർന്ന് ശ്രുതി സിനിമയിൽ എത്തുമ്പോഴേ ഗായിക എന്ന നിലയിൽ പേരെടുത്തിരുന്നു. സിനിമയുടെ തിരക്കുകൾക്കിടയിലും സംഗീത നിശകളിൽ പങ്കെടുക്കുവാൻ താരം സമയം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് തിരക്കഥാ രചനയിലേക്കുള്ള ചുവടുമാറ്റം. അജയ് കെ പന്നാലാൽ സംവിധാനം ചെയ്ത ബഹൻ ഹോഗി തേരി എന്ന ചിത്രമാണ് റിലീസ് ചെയ്ത അവസാനത്തെ ചിത്രം. കമൽ നായകനാകുന്ന സബാഷ് നായിഡുവാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
Post Your Comments