വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ വില്ലനായി എത്തിയ ഹിമവാഹിനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സംഘട്ടനമുണ്ട്. ലാലിനെയും മമ്മൂട്ടിയെയും നന്നായി പരിശീലിപ്പിയ്ക്കാന്‍ പി.ജി. വിശ്വംഭരൻ സ്റ്റണ്ട് മാസ്റ്ററെയായിരുന്നു ഏല്പിച്ചിരുന്നത്.
പരിശീലനത്തിന് ശേഷം ചിത്രീകരണ ദിവസം എത്തി. ആക്ഷന്‍ പറഞ്ഞതും മമ്മൂട്ടി ആഞ്ഞടിച്ചു. അത് മോഹന്‍ലാലിന്റെ മുഖത്ത് കൊള്ളുകയും ചെയ്തു. ഒരുനിമിഷം തരിച്ചു പോയ മമ്മൂട്ടി ആശ്വസിപ്പിക്കാനായി ലാലിന്റെ അടുത്ത് ചെന്നു. അപ്പോൾ മോഹൻലാൽ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എനിക്ക് കുഴപ്പമൊന്നുമില്ല. നിങ്ങൾക്ക് പ്രാക്ടീസ് കുറഞ്ഞത് കൊണ്ട് സംഭവിച്ചതാണ്’.
മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ വില്ലനായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന പിജി പി.ജി. വിശ്വംഭരൻ ചിത്രമെന്ന പ്രത്യേകതയും ഹിമവാഹിനിക്കുണ്ടായിരുന്നു.
Post Your Comments