ഏഷ്യാനെറ്റും ആനന്ദും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി നിവിൻ പോളി. അവസാന നിമിഷം പിന്മാറിയ മോഹൻലാലിന് പകരമായി എത്തിയതായിരുന്നു നിവിൻ പോളി. നിവിൻ തന്റെ അവാർഡ് പ്രിയ സുഹൃത്ത് വിനായകന് സമർപ്പിച്ചു തനിക്കു അവാർഡ് കിട്ടിയ ചിത്രത്തിലുള്ള അഭിനയം വെച്ച് നോക്കുമ്പോൾ വിനായകന്റെ അടുത്തെങ്ങും എത്തില്ല എന്ന് നിവിൻ പോളി പറഞ്ഞു. ഞാന്‍ വിനായകനായി ഈ അവാര്‍ഡ് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് മലയാളികൾ നിവിന് സപ്പോര്‍ട്ട് ചെയ്തത്.
ഇന്നസെന്റ്, മുകേഷ്, എം ജി ശ്രീകുമാര്‍, ഉണ്ണിമുകുന്ദന്‍, നിവിന്‍പോളി നടിമാര്‍ ആയ മഞ്ജുവാര്യര്‍, ഭാവന തുടങ്ങിയവർ അവാർഡ് നിശയിൽ പങ്കെടുത്തിരുന്നു. ഇന്നസെന്റും മുകേഷും എംജി ശ്രീകുമാറും സുരാജ് വെഞ്ഞാറമ്മൂടും ധര്‍മ്മജനും ഒക്കെ താങ്ങളുടെ അനുഭവകഥകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി. അവാര്‍ഡ് വാങ്ങാന്‍ എത്തിയ ഉണ്ണിമുകുന്ദന്‍ അനില്‍കപൂറിന്റെ ഫാന്‍ ആണെന്ന് പറഞ്ഞുകൊണ്ട് അനില്‍കപൂറിന്റെ ചിത്രത്തിലെ ഗാനം നാലുവരി പാടുകയും ചെയ്തു.
ഇന്നസെന്റ് ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പറഞ്ഞെ മലയാളികളെ കരയിപ്പിച്ചു ഭീകരാക്രമണ ഭീഷണി ഉള്ളതിനാൽ താരങ്ങൾക്കു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. അതുകൊണ്ട് താരങ്ങളെ ആരാധകരുമായി ഇടപെടാൻ അനുവദിച്ചില്ല.പിറ്റേന്നു മാഞ്ചസ്റ്ററിലെ ഹോട്ടലില്‍ എത്തി മുന്‍കൂര്‍ ബുക്ക് ചെയ്ത ചിലര്‍ക്കു മാത്രമാണ് സെല്‍ഫി എടുക്കാന്‍ സാധിച്ചത്. ലണ്ടനില്‍ സാധാരണ താരനിശക്കെത്തിയാല്‍ ഫോട്ടോ സെഷന്‍ ഒരു പതിവ് ഘടകമാണ്.
Post Your Comments