CinemaGeneralNEWS

സൗഹൃദത്തിന്‍റെ റോള്‍ മോഡല്‍സ്; പ്രിയസുഹൃത്തിന് പിന്തുണയുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചു കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്തവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ വിഷ്ണു കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറി. റാഫി ചിത്രമായ റോള്‍ മോഡല്‍സില്‍ ബിബിന്‍ ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ്‌. ചിത്രത്തില്‍ വേറിട്ട നെഗറ്റിവ് കഥാപാത്രമായാണ് ബിബിന്‍ എത്തുന്നത്. ബിബിനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി വിഷ്ണു ഫേസ്ബുക്ക് ലൈവിലെത്തി. റോള്‍ മോഡല്‍സ് കാണാന്‍ എറണാകുളം പദ്മ തിയേറ്ററില്‍ എത്തിയപ്പോഴാണ് കൂട്ടുകാരന് പിന്തുണയുമായി കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ലൈവ് വീഡിയോ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button