CinemaGeneralNEWSTollywoodWOODs

സൂപ്പർ താരം രവി തേജയുടെ സഹോദരൻ കാറപകടത്തിൽ മരിച്ചു

 

തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ ഭരത് (45) കാറപകടത്തിൽ മരിച്ചു. ഷംഷാബാദിലായിരുന്നു അപകടം.ശനിയാഴ്ച രാത്രിയിലാണ് സംഭവം.രാത്രി 10.10 ഓടെയാണ് അപകടം നടന്നത്. ഭരത് യാത്ര ചെയ്ത വാഹനം ട്രക്കിൽ ഇടിച്ചാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോൾ ട്രക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഭരത് യാത്ര ചെയ്ത കാർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭരത് ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ മുൻപ് പിടിക്കപ്പെട്ട വ്യക്തിയാണ് ഭരത്.

അമിതവേഗത്തിലുള്ള ഇടിയായിരുന്നതിനാൽ ഭരത് സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ട്രക്ക് ബ്രേക്ക് ഡൗണായതിനാലാണ് വഴിവക്കിൽ നിർത്തിയിട്ടത്.

രാത്രിയിൽ വേണ്ടത്ര മുൻകരുതൽ എടുക്കാതെ റോഡ് വശത്ത് ട്രക്ക് പാർക്ക് ചെയ്ത ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഭരത് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

shortlink

Related Articles

Post Your Comments


Back to top button