മണിരത്നത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നാണ് ‘ദളപതി’. മമ്മൂട്ടിയും രജനികാന്തും തകര്‍ത്തഭിനയിച്ച ഈ ചിത്രത്തില്‍ കര്‍ണന്‍റെയും ദുര്യോധനന്‍റെയും സൗഹൃദത്തിന്‍റെ ആഴമാണ് മണിരത്നം ചിത്രീകരിച്ചത്. കര്‍ണനായി രജനികാന്തിനെയും ദുര്യോധനനായി മമ്മൂട്ടിയെയും തീരുമാനിച്ചു. എന്നാല്‍ അര്‍ജ്ജുനന്‍റെ സ്വഭാവത്തിലുള്ള ഒരു കഥാപാത്രം ചിത്രത്തിലുണ്ട്. ആ വേഷത്തില്‍ ആര് അഭിനയിക്കണമെന്നൊരു ചര്‍ച്ചവന്നു. മമ്മൂട്ടി മണിരത്നത്തോട് ജയറാമിനെ നിര്‍ദ്ദേശിച്ചു.
അങ്ങനെ മണിരത്നം ദളപതിയിലേക്കായി ജയറാമിനെ സമീപിച്ചു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായി ജയറാം മാറിയ സമയം. നിരവധി ചിത്രങ്ങള്‍ കരാര്‍ ആയതിനാല്‍ ആ വേഷം സ്വീകരിക്കാന്‍ ജയറാമിന് കഴിഞ്ഞില്ല. അങ്ങനെ അര്‍ജ്ജുന സ്വഭാവമുള്ള കഥാപാത്രം അവതരിപ്പിക്കാന്‍ പിന്നീട് മണിരത്നം തന്നെ ഒരാളെ കണ്ടെത്തി. അതാണ് അരവിന്ദ് സ്വാമി. മണിരത്നത്തിന്‍റെ റോജയിലൂടെയും ബോംബെയിലൂടെയും ഇന്ത്യമുഴുവന്‍ തരംഗമായി മാറിയ അരവിന്ദ് സ്വാമിയുടെ ആദ്യചിത്രമായിരുന്നു ദളപതി. മമ്മൂട്ടിയുടെ അനിയന്‍റെ വേഷത്തില്‍ അരവിന്ദ് സ്വാമി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്
Post Your Comments