സ്വന്തം സിനിമയിലല്ലാതെ ആദ്യമായി സന്തോഷ് പണ്ഡിറ്റ് ബിഗ് സ്ക്രീനിലെത്തി. ലിയോ തദേവൂസ് സംവിധാനം ചെയ്ത ‘ഒരു സിനിമാക്കാരന്’ എന്ന ചിത്രത്തിലൂടെയായിരുന്നു പണ്ഡിറ്റിന്റെ അരങ്ങേറ്റം. വിനീത് ശ്രീനിവാസന് നായകനായി അഭിനയിച്ച ചിത്രത്തില്‍ ഗസ്റ്റ് റോളിലായിരുന്നു പണ്ഡിറ്റിന്റെ പ്രത്യക്ഷപ്പെടല്‍. സന്തോഷ് പണ്ഡിറ്റായി തന്നെയാണ് കന്നിചിത്രത്തില്‍ പണ്ഡിറ്റ് വേഷമിട്ടത്. ഒരു സീനില്‍ മാത്രമേ താരം പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും സ്ക്രീനിലുള്ള നേരം മിന്നല്‍ പ്രകടനമാണ് സന്തോഷ് പണ്ഡിറ്റ് നടത്തിയിരിക്കുന്നത്. ‘പണി പാളും’ എന്ന തന്റെ മാസ്റ്റര്‍ പീസ് ഡയലോഗും ആദ്യ ചിത്രത്തില്‍ താരം ആവര്‍ത്തിക്കുന്നു. നെഗറ്റിവ് ഇമേജോടെ ശ്രദ്ധിക്കപ്പെട്ട നടനാണ് പണ്ഡിറ്റെങ്കിലും കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ പണ്ഡിറ്റിനെ സ്വീകരിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍ പീസി’ലും സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചു കഴിഞ്ഞു.
Post Your Comments