
ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന മഹാനടനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. കോളിവുഡ് സൂപ്പര്‍താരം ശിവ കാര്‍ത്തികേയനും മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. തമിഴില്‍ നിന്നല്ലാതെ മറ്റേത് ഭാഷയിലെ നടനുമായി അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. മുന്‍പൊരിക്കല്‍ ജയ ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു ചാറ്റ് ഷോയ്ക്കിടെയായിരുന്നു ശിവ കാര്‍ത്തികേയന്റെ പ്രതികരണം.
Post Your Comments