കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് മോഡലിംഗിന്റെ പേരില്‍ തട്ടിപ്പിനിരയായതിനെക്കുറിച്ച് നടി മെറീന വെളിപ്പെടുത്തിയത്. ഒരു സുഹൃത്തിന്റെ പരിചയം വഴി വന്ന ഷാന്‍ എന്ന വ്യക്തിയാണ് ദുബായി ഗോള്ഡിന് വേണ്ടിയുള്ള പരസ്യത്തിനായി തന്നെ തേടിയെത്തിയത്. ആദ്യം തീരുമാനിച്ചിരുന്ന നായിക പിന്മാറിയത് കൊണ്ടാണ് അയാള്‍ തന്നെ സമീപിച്ചത്. ആദ്യ വര്‍ക്ക് ആണെന്നും ഈ രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞ അയാള്‍ താന്‍ ആവശ്യപ്പെട്ട പ്രതിഫലവും തരാം എന്ന് സമ്മതിച്ചു.
രാവിലെ വന്നു തന്നെ കൂട്ടിക്കൊണ്ടുവരാം എന്നും അപ്പാര്‍ട്മെന്റില്‍ വച്ച് ഫ്രഷ് ആകാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഷാന്‍ പറഞ്ഞു. എന്നാല്‍ അത് വേണ്ട ലൊക്കേഷനില്‍ താന്‍ എത്തിക്കോളാം എന്നും പറഞ്ഞപ്പോള്‍ ഹോളിഡെ എന്നൊരു ഹോട്ടലുണ്ട്. അവിടെ എത്താനാണ് തന്നോട് പറഞ്ഞത്. എന്നാല്‍ പിറ്റേന്ന് രാവിലെ മുതല്‍ താന്‍ ലൊക്കേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ അത് മാത്രം പറയുന്നില്ല. ഒന്ന് രണ്ട് തവണ ലൊക്കേഷന്‍ ചോദിച്ചിട്ടും പറയാതായപ്പോഴേ എനിക്ക് അപാകത തോന്നി ദുബായി ഗോള്‍ഡിന്റെ നമ്പര്‍ ഗൂഗിളില്‍ നിന്നെടുത്ത് ഷോറൂമിലേക്ക് വിളിച്ചു കാര്യങ്ങള്‍ തിരക്കി. കേരളത്തില്‍ എവിടെയും ഇങ്ങനെ ഒരു മോഡലിങ് നടക്കുന്നില്ല എന്നാണ് അവരില്‍ നിന്നും കിട്ടിയ വിവരം.
ഇല്ലാത്തൊരു ഷൂട്ടിന്റെ പേരില്‍ തന്നെ കൂട്ടുകൊണ്ട് പോകാന്‍ ശ്രമിച്ച കാര്യം താന്‍ വെളിപ്പെടുത്തിയത് മാധ്യമങ്ങള്‍ മോശമായി ചിത്രീകരിച്ചു വെന്നും പബ്ലിസിറ്റിയ്ക്കായി താന്‍ വെറുതെ പറയുന്നതാണിതെന്നും ചില വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്തിന് അവരെന്നേ ഹോളിഡേയിലേക്ക് വിളിച്ചു. ദൈവഭാഗ്യം കൊണ്ടാണ് ഞാനതില്‍ നിന്നും രക്ഷപ്പെട്ടത്. അവര്‍ വരികയും തന്നെ ഷൂട്ടിന്റെ പേരില്‍ ഹോളിഡേയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നുവെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്ന് നടി പറയുന്നു. ഇത്തരത്തില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഒരു മാധ്യമ സുഹൃത്തിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞതെന്നും മെറീന കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഈ സംഭവത്തെ നിയമപരമായി നേരിടാനാണ് നടിയുടെ തീരുമാനം. ഇത്തരത്തിലുള്ള വ്യാജന്മാര് കാരണം ഈ മേഖലയില്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ചീത്തപ്പേര് ഉണ്ടാവുകയാണ് എന്നും മെറീന പറയുന്നു.
Post Your Comments